സ്വർണവിലയിൽ ഇടിവ് തുടരുന്നു; പവന് 280 രൂപ കുറഞ്ഞു

By sisira.22 07 2021

imran-azhar

 

 

 

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന്റെ വില 280 രൂപ കുറഞ്ഞ് 35,640 രൂപയായി.

 

ഗ്രാമിന്റെ വില 4490 രൂപയിൽനിന്ന് 4455 രൂപയായി താഴ്ന്നു. രണ്ടുദിവസത്തിനുള്ളിൽ പവന്റെ വിലയിൽ 580 രൂപയുടെ കുറവാണുണ്ടായത്.

 

ആഗോള തലത്തിൽ ഓഹരി സൂചികകൾ കുതിച്ചതോടെ സ്‌പോട് ഗോൾഡ് വിലയിൽ കുറവുണ്ടായി. ട്രോയ് ഔൺസിന് 1,801.82 ഡോളറിലാണ് വ്യാപാരം നടന്നത്.

 

കഴിഞ്ഞദിവസം ആഴ്ചയിലെ താഴ്ന്ന നിലവാരമായ 1,793.59ലേയ്ക്ക് വിലയിടിയുകയുംചെയ്തിരുന്നു.

 

തുടർച്ചയായി അഞ്ചാമത്തെ ദിവസവും രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ വിലകുറഞ്ഞു.

 

10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ ഫ്യൂച്ചേഴ്‌സ് വില 47,478 രൂപയിലേക്കാണ് താഴ്ന്നത്. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി.

OTHER SECTIONS