/kalakaumudi/media/post_banners/1fd025443203892aacd7cf85fc2be40b773807a590a5770a165ef902ca32794a.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവില ഇന്നും കുറഞ്ഞു. ബുധനാഴ്ച സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലായിരുന്നു.ഇന്നലെ 280 രൂപ കുറഞ്ഞിരുന്നു.
ഇതോടെ പവന്റെ വില 45,000 ത്തിന് താഴെയെത്തി. ഇന്ന് സ്വര്‍ണ്ണവില
വീണ്ടും 80 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 44,640 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 10 രൂപ കുറഞ്ഞു. ഇന്നലെ 35 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 5580 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 10 രൂപ കുറഞ്ഞു.
വിപണി വില 4645 രൂപയാണ്.അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല.ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്.. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.