/kalakaumudi/media/post_banners/580b98640425f7406f360653bdd4509e94d89c2d07ce4f832e1e2ff61fead7b8.jpg)
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് 200 രൂപയോളം വര്‍ധിച്ചിരുന്നു.
ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44200 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ 10 രൂപ കുറഞ്ഞു. 5525 രൂപയാണ് വിപണി വില.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 5 രൂപ കുറഞ്ഞു. വിപണി 4568 രൂപയാണ്.അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല.
80 രൂപയാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നത്തെ വിപണി നിരക്ക്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി നിരക്ക് 103 രൂപയാണ്.