/kalakaumudi/media/post_banners/fa74c668ab802c9fafba2cb8cf09df2a3983b0fb66433ea64fe7acb7ad5dfe0c.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് കുത്തനെ കുറഞ്ഞു. ഇന്നലെ ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു. ഇന്നലെ 120 രൂപ വര്‍ധിച്ചിരുന്നു.
44080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 30 രൂപ കുറഞ്ഞു. ഇന്നലെ 15 രൂപ കൂടിയിരുന്നു.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 20 രൂപ കുറഞ്ഞു. ഇന്നലെ 10 രൂപ ഉയര്‍ന്നിരുന്നു. വിപണിയില്‍ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4558 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപ ഉയര്‍ന്നിരുന്നു. ഇന്ന് ഒരു തന്നെയാണ് കുറഞ്ഞത്. 80 രൂപയാണ് വിപണി നിരക്ക്.