/kalakaumudi/media/post_banners/e6daadb3ac3a1e21ab1978dfedeb236b9662d45888e23ea06098681b01eb13fb.jpg)
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഇതോടെ 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,320 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5665 രൂപയാണ്. ഈ മാസം 4 ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. അന്ന് സ്വര്‍ണവില 47,000 കടന്നിരുന്നു. അതിന് ശേഷം വില കുറഞ്ഞ് തുടങ്ങി.
നാലിന് 47,000 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളിലാണ് വില താഴാന്‍ തുടങ്ങിയത്. ഒരാഴ്ചയ്ക്കിടെ, ഏകദേശം 1800 രൂപയാണ് കുറഞ്ഞത്.