/kalakaumudi/media/post_banners/aa4331b87ed6b616df0d24371d9d71483635b7d715c95fdc009376cd5f406b6e.jpg)
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 44,040 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 5505 രൂപയുമാണ് വ്യാപാരം.
കഴിഞ്ഞ മാസം ആദ്യം സംസ്ഥാനത്ത് 5540 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് പലപ്പോഴായി സ്വര്‍ണ വില കുറഞ്ഞു. ഓഗസ്റ്റ് 17ന് വില 5410ല്‍ എത്തി.
നാല് ദിവസം അതേ വിലയില്‍ തുടര്‍ന്നു. പിന്നീട് വില വര്‍ധിച്ചു. ഓഗസ്റ്റ് അവസാനിക്കുമ്പോള്‍ ഗ്രാമിന് 5515 രൂപയായിരുന്നു കേരളത്തിലെ വില. ഇതില്‍ നിന്നാണ് ഇന്ന് പത്ത് രൂപ കുറഞ്ഞത്.