/kalakaumudi/media/post_banners/932e9525088fd2e9676d3a051f6599047165a2f916487d9f83db29a96b20502c.jpg)
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 80 രൂപയാണ് കൂട്ടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5650 രൂപയായി.ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപ കൂടി 45200 രൂപയുമായി.
ഒരു ഗ്രാം സ്വര്‍ണത്തിന് റെക്കോര്‍ഡ് വിലയില്‍ നിന്ന് വെറും 15 രൂപ മാത്രമാണ് കുറവ്. ഏപ്രില്‍ 14ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു.
ഗ്രാമിന് 55 രൂപ വര്‍ധിച്ചാണ് വില റെക്കോര്‍ഡ് മറികടന്ന് 5665 രൂപയിലെത്തിയത്. അന്നത്തെ വില പവന് 45,320 രൂപയായിരുന്നു . ഇതിന് മുന്‍പ് ഏപ്രില്‍ 5നാണ് സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോര്‍ഡ് നിരക്ക്.