/kalakaumudi/media/post_banners/35866efe6e46c0c80f3f5595361b4ea7313f5a1f598c231918f45129ec35583b.jpg)
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്ന് ഗ്രാമിന് 20 രൂപ കൂടി വില 5720 രൂപയിലെത്തി. പവന് വില 45,760 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന് വില ഗ്രാമിന് 4755 രൂപയാണ്.
ഇന്നലെ സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. പവന് 400 രൂപ വര്‍ധിച്ചാണ് വില റെക്കോര്‍ഡ് മറികടന്ന് 45,600 രൂപയിലെത്തിയത്.
കഴിഞ്ഞ മാസം 14ന് സ്വര്‍ണവില പുതിയ ഉയരത്തില്‍ എത്തിയ ശേഷം പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസമായി ആയിരത്തിലധികം രൂപയാണ് ഉയര്‍ന്നത്.