/kalakaumudi/media/post_banners/d5c628bbc1d9646ad441ecdae76f773aabe91c7b102230bf0d02543773a9a4b4.jpg)
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 43,440 രൂപയാണ്.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്നലെ സ്വര്‍ണവില കൂടിയത്.രണ്ട് ദിവസംകൊണ്ട് 160 രൂപയാണ് വര്‍ദ്ധിച്ചത്.
5430 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4503 രൂപയാണ്.
അതേസമയം വെള്ളിയുടെ വില ഇന്നലെ ഒരു രൂപ ഉയര്‍ന്നിട്ടുണ്ട്. ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.