കുതിച്ചുയര്‍ന്ന് സ്വര്‍ണവില; വീണ്ടും 44,000 കടന്നു

കേരളത്തില്‍ വീണ്ടും സ്വര്‍ണവില കൂടി. തുടര്‍ച്ചയായ മൂന്നാം തവണയാണ് സ്വര്‍ണവില ഉയരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 120 രൂപ കൂടിയതോടെ വിപണി വില 44,000 കടന്നു.

author-image
Priya
New Update
കുതിച്ചുയര്‍ന്ന് സ്വര്‍ണവില; വീണ്ടും 44,000 കടന്നു

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും സ്വര്‍ണവില കൂടി. തുടര്‍ച്ചയായ മൂന്നാം തവണയാണ് സ്വര്‍ണവില ഉയരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 120 രൂപ കൂടിയതോടെ വിപണി വില 44,000 കടന്നു.

10 ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണവില 44,000 ത്തിന് മുകളിലെത്തുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44,040 രൂപയാണ്.
5505 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4558 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാദാരണ വെള്ളിയുടെ വില 78 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

gold rate