വീണ്ടും 46000 കടന്ന് സ്വര്‍ണവില

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. വിപണിയില്‍ ഇന്ന് വില കൂടിയതോടെ സ്വര്‍ണവില 46000 ത്തിനു മുകളിലേക്ക് എത്തി.

author-image
Priya
New Update
വീണ്ടും 46000 കടന്ന് സ്വര്‍ണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. വിപണിയില്‍ ഇന്ന് വില കൂടിയതോടെ സ്വര്‍ണവില 46000 ത്തിനു മുകളിലേക്ക് എത്തി.

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,200 രൂപയാണ്. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപ കൂടി. 5775 രൂപയാണ് വിപണി വില. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ ഉയര്‍ന്നു.

4785 രൂപയുമാണ്. അതേസമയം, വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

kerala gold rate