പുതുവര്‍ഷത്തിലും മാറ്റമില്ലാതെ സ്വര്‍ണ വില

പുതുവര്‍ഷത്തിലും മാറ്റമില്ലാതെ സംസ്ഥാനത്തെ സ്വര്‍ണവില.

author-image
anu
New Update
പുതുവര്‍ഷത്തിലും മാറ്റമില്ലാതെ സ്വര്‍ണ വില

 

തിരുവനന്തപുരം: പുതുവര്‍ഷത്തിലും മാറ്റമില്ലാതെ സംസ്ഥാനത്തെ സ്വര്‍ണവില. ഗ്രാമിന് 5,855 രൂപയിലും പവന് 46,840 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയാണ്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28 ന് രേഖപ്പെടുത്തിയ 47,120 രൂപയാണ് ഇത് വരെയുള്ള ഏറ്റവും കൂടിയ നിരക്ക്. അതേ സമയം കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ജനുവരി രണ്ടിന് രേഖപ്പെടുത്തിയ പവന് 40,360 രൂപയാണ്.

കോവിഡ് പ്രതിസന്ധി നേരിട്ട 2020 ലെ വില വര്‍ധനക്ക് ശേഷം ഏറ്റവും കൂടുതല്‍ വില വര്‍ധന രേഖപ്പെടുത്തിയ രണ്ടാമത്തെ വര്‍ഷമായിരുന്നു 2023. ഇത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ കണക്കാണ്.

Business News Latest News gold rate