സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു

സംസ്ഥാനത്ത് ആഭരണ വിപണിയില്‍ സ്വര്‍ണ നിരക്ക് ഇടിഞ്ഞു.

author-image
Athira
New Update
സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു

സംസ്ഥാനത്ത് ആഭരണ വിപണിയില്‍ സ്വര്‍ണ നിരക്ക് ഇടിഞ്ഞു.  ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് യഥാക്രമം 5,810 രൂപയിലും പവന് 46,480 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ച് 5,830 രൂപയിലും 46,640 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ച് 5,815 രൂപയിലും 46,520 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്.

യുഎസ് ഫെഡ് റിസര്‍വ് ഇക്കഴിഞ്ഞ യോഗത്തിലും നിരക്കുകള്‍ നിലനിര്‍ത്തിയത് സ്വര്‍ണവിലയില്‍ സ്വാധീനം ചെലുത്തും. അമേരിക്കന്‍ ബോണ്ട് യീല്‍ഡിലെ വീഴ്ച സ്വര്‍ണത്തിന് ഇന്നലെ പിന്തുണ നല്‍കിയിരുന്നു. 2070 ഡോളറിന് മുകളില്‍ തുടരുന്ന സ്വര്‍ണത്തിന് അമേരിക്കന്‍ വിപണി സമയത്തിന് മുന്‍പ് വരാനിരിക്കുന്ന നോണ്‍ ഫാം പേറോള്‍ കണക്കുകള്‍ ഇന്ന് ബോണ്ട് യീല്‍ഡിനും ഒപ്പം രാജ്യാന്തര സ്വര്‍ണവിലയ്ക്കും പ്രധാനമാണ്.

Latest News Business News news updates