/kalakaumudi/media/post_banners/4eabba730f95ead6ae5d227b6b1dccf0ad420ec2d0e3257ec1276f24027581ce.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവില 44000 കടന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവിലയുള്ളത്. തുടര്‍ച്ചയായ നാല് ദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയാണ് ഇന്ന് കൂടിയത്.
44,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ ഉയര്‍ന്നു. വിപണി വില 5510 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5 രൂപ ഉയര്‍ന്നു.
വിപണി വില 4553 രൂപയാണ്. സംസ്ഥാനത്ത് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നത്തെ വിപണി നിരക്ക് 82 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി നിരക്ക് 103 രൂപയാണ്.