/kalakaumudi/media/post_banners/17d5fb7062824b5dbb8f44a8712ab47d6874b3ed69805b70941bb9d9c7d1751a.jpg)
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന്റെ വില 80 രൂപകൂടി 35,400 രൂപയായി. ഗ്രാമിന് 10 രൂപകൂടി 4425 രൂപയുമായി. കഴിഞ്ഞദിവസം 35,320 രൂപയായിരുന്നു പവന്റെ വില.
ഡോളർ ദുർബലമായതോടെ ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വിലയിൽ വർധനവുണ്ടായി. ഔൺസിന് 1,777 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില നേരിയതോതിൽ കുറഞ്ഞ് 47,352 രൂപ നിലവാരത്തിലെത്തി.