സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു; പവന് 36,560 രൂപ

By sisira.28 05 2021

imran-azhar

 

 

 

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന്റെ വില 160 രൂപ കുറഞ്ഞ് 36,560 രൂപയായി. ഗ്രാമിന്റെ വില 20 രൂപ കുറഞ്ഞ് 4570 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞദിവസം പന്റെ വില.

 

ആഗോള വിപണിയിൽ സ്വർണവിലയിൽ കാര്യമായമാറ്റമില്ല. സ്‌പോട് ഗോൾഡ് വില 1,896 ഡോളർ നിലവാരത്തിലാണ്.

 

ആഗോള സമ്പദ്ഘടന മുന്നേറ്റംപ്രകടിപ്പിച്ചുതടങ്ങിയതും ഡോളർ മുന്നേറിയതുമാണ് സ്വർണവിലയെ പിടിച്ചുനിർത്തിയത്.

 

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.25ശതമാനം കുറഞ്ഞ് 48,460 നിലവാരത്തിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി.

 

 

എലിപ്പനി: ജാഗ്രത വേണം

 

ജന്തുജന്യ രോഗം. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്കും മറ്റു മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കുമാണ് രോഗ സാധ്യത ഏറെയുള്ളത്.

 

പനി, പേശിവേദന, തലവേദന, വയറുവേദന. ഛര്‍ദ്ദി, കണ്ണുചുവപ്പ് എന്നിവ പ്രാരംഭ ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കാണുമ്പോള്‍ത്തന്നെ ശരിയായ ചികിത്സ സ്വീകരിച്ചാല്‍ രോഗം പൂര്‍ണമായും ഭേദമാക്കാം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്.

 

OTHER SECTIONS