സ്വർണവില 280 രൂപ കുറഞ്ഞു; പവന് 36,600 രൂപ

By Aswany mohan k.12 06 2021

imran-azhar 

സംസ്ഥാനത്ത് സ്വർണവില പവന് 280 രൂപകുറഞ്ഞ് 36,600 രൂപയായി. 36,880 രൂപയായിരുന്നുകഴിഞ്ഞ ദിവസം പവന്റെ വില. ഗ്രാമിന്റെ വില 35 രൂപ കുറഞ്ഞ് 4575 രൂപയുമായി.

 


ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില 1,900 ഡോളർ നിലവാരത്തിൽ തുടരുകയാണ്.

 

യുഎസിലെ വിലക്കയറ്റ ഭീഷണിയാണ് വിലയിലെ ചാഞ്ചാട്ടത്തിനുപിന്നിൽ. ഡോളർ ദുർബലമായതും ബോണ്ട് ആദായം കുറഞ്ഞതും വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്.

 


ജൂൺ മൂന്നിന് 36,960 രൂപയിലെത്തിയെങ്കിലും അടുത്തദിവസംതന്നെ 36,400 നിലവാരത്തിലേയ്ക്ക് വില താഴ്ന്നിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ വിലയിൽ ഏറ്റക്കുറിച്ചിലുകൾ പ്രകടമായിരുന്നു.

 

 

 

OTHER SECTIONS