
സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ് തുടരുന്നു. രണ്ടുദിവസം മാറ്റമില്ലാതെ 36,400 രൂപയായിരുന്ന പവന്റെ വില ബുധനാഴ്ച 120 രൂപ കുറഞ്ഞ് 36,280 രൂപയിലെത്തി. 4535 രൂപയാണ് ഗ്രാമിന്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 0.11ശതമാനം ഉയർന്ന് 48,476 രൂപയായി. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വിലയാണിത്.
ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം താഴ്ന്ന് 1,855.12 ഡോളർ നിലവാരത്തിലാണ്. ഡോളർ കരുത്താർജിച്ചതാണ് സ്വർണത്തെ ബാധിച്ചത്.
യുഎസ് ഫെഡ് റിസർവ് യോഗതീരുമാനം പുറത്തുവരാനിരിക്കുന്നതും നിക്ഷേപകരെ കരുതലെടുക്കാൻ പ്രേരിപ്പിച്ചു.