സ്വർണവില പവന് 80 രൂപ കുറഞ്ഞ് 36,640 രൂപയായി

ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം താഴ്ന്ന് 1,885.51 ഡോളറിലെത്തി. യുഎസിലെ പണപ്പെരുപ്പ ഉയരാൻ സാധ്യതയുള്ളതിനാൽ നിക്ഷേപകർ കരുതലെടുത്തതാണ് സ്വർണവിലയെ ബാധിച്ചത്.

author-image
Aswany mohan k
New Update
സ്വർണവില പവന് 80 രൂപ കുറഞ്ഞ് 36,640 രൂപയായി

 

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം. വ്യാഴാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 36,640 രൂപയായി.

ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെവില.

 

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വിലയിലും സമാനമായ ഇടിവുണ്ടായി.

10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 49,020 രൂപ നിലവാരത്തിലാണ്. വെള്ളിയുടെ വില കിലോഗ്രാമിന് 0.50ശതമാനം ഇടിഞ്ഞ് 71,507 രൂപയായി.

ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം താഴ്ന്ന് 1,885.51 ഡോളറിലെത്തി.

യുഎസിലെ പണപ്പെരുപ്പ ഉയരാൻ സാധ്യതയുള്ളതിനാൽ നിക്ഷേപകർ കരുതലെടുത്തതാണ് സ്വർണവിലയെ ബാധിച്ചത്.

gold rate