/kalakaumudi/media/post_banners/87230b7f83674175f14ab16142240e61f68309b5a849302493095c454aac62af.jpg)
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞു ഗ്രാമിന് 5,570 രൂപയിലും പവന് 44,560 രൂപയുമായി.
ഇസ്രായേൽ-ഹമാസ് സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനു തൊട്ടു പിന്നാലെ രാജ്യാന്തര വിപണിയിൽ സ്വർണവില 2000 ഡോളർ നിലവാരം മറികടന്നിരുന്നു.
എന്നാൽ സംഘർഷം അയയുന്നു എന്ന സൂചന ലഭിച്ചതാണ് ഇപ്പോഴത്തെ വിലക്കുറവിന്റെ പ്രധാന കാരണം. വിവാഹ സീസൺ ആയതിനാൽ സ്വർണത്തിന് വില കുറഞ്ഞത് ആഭരണം വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസമേകും.