ഡിസംബറിലും കുതിപ്പ് തുടർന്ന് സ്വർണവില...

By Greeshma Rakesh.01 12 2023

imran-azhar

 

 


ഡിസംബറിലും കുതിപ്പ് തുടർന്ന് സ്വർണവില. 2023 നവംബർ മാസത്തിലാണ് സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത്. നവംബർ 29ന് ഒരു പവൻ സ്വർണത്തിന് 46,480 രൂപ വരെയായിരുന്നു.അതിന്റെ തൊട്ടടുത്ത ദിവസം വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി എങ്കിലും, വർഷത്തെ അവസാന മാസം തുടങ്ങുമ്പോൾ സ്വർണവില അവിടെയൊന്നും നിൽക്കില്ല എന്നാണ് ലഭിക്കുന്ന സൂചന.

 


കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 46,000 രൂപ വരെ ആയിരുന്നു.അത്രകണ്ട് സജീവമായ ഒരു വിവാഹ സീസണല്ല ഡിസംബർ. എങ്കിലും കേരളത്തിൽ സ്വർണവില താഴേക്കു വരും എന്നൊരു സൂചന ഇപ്പോഴില്ല. ആദ്യമായി പവന് 45,000 രൂപ എന്ന നിലയിൽ കൂടുന്നത് 2023 ഏപ്രിൽ അഞ്ചിനാണ്.

 

അവിടെ നിന്നും ഏഴുമാസത്തിലധികം കഴിഞ്ഞു പവന് 46,000 രൂപ എന്ന സംഖ്യയിലെത്താൻ പണിക്കൂലി, വിവിധ ഇനം നികുതികൾ എന്നിവ കൂടി ചേരുമ്പോൾ ഉപഭോക്താവിന്റെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഭാരം കൂടുതലാകും. തനി തങ്കം എന്ന് വിളിക്കുന്ന 24 കാരറ്റ് സ്വർണം സ്വന്തമാക്കണമെങ്കിൽ ഇതിലും വലിയ വില നൽകേണ്ടി വരും.

 


ഡിസംബർ ഒന്നാം തിയതി ഒരു പവൻ സ്വർണത്തിന് 46,160 രൂപയാണ് നിരക്ക്.ഈ വർഷമാദ്യം 40,360 രൂപയ്ക്ക് ആരംഭിച്ച സ്വർണവില ഒരു വർഷം പിന്നിടാൻ ഇനിയും ദിവസങ്ങൾ ബാക്കി നിൽക്കെ 5,800 രൂപ വരെ ഒരു പവൻ ഇനത്തിൽ ഉയർന്നു കഴിഞ്ഞു.സ്വർണത്തിന് ആവശ്യക്കാർ ഏറെയുള്ള സംസ്ഥാനമാണ് കേരളം.

OTHER SECTIONS