സ്വര്‍ണത്തിന്റെ വിലയില്‍ റെക്കോര്‍ഡ് വര്‍ധനവ്; പവന് 29,120 രൂപ

സ്വര്‍ണത്തിന്റെ വിലയില്‍ റെക്കോര്‍ഡ് വര്‍ധനവ്; പവന് 29,120 രൂപ

author-image
mathew
New Update
സ്വര്‍ണത്തിന്റെ വിലയില്‍ റെക്കോര്‍ഡ് വര്‍ധനവ്; പവന് 29,120 രൂപ

കോഴിക്കോട്: സ്വര്‍ണ വിലയില്‍ റെക്കോര്‍ഡ് വര്‍ധനവ്. സ്വര്‍ണം പവന് എക്കാലത്തെയും ഉയര്‍ന്ന വിലയായ 29,120 രൂപയിലെത്തി നില്‍ക്കുകയാണ്. 28,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ഓഗസ്റ്റ് 29ന് 28,880ല്‍ വിലയെത്തിയിരുന്നു. എന്നാല്‍, സെപ്റ്റംബര്‍ ഒന്നിന് 28,480 രൂപയായി കുറയുകയും ചെയ്തിരുന്നു.

10,400 രൂപയുടെ വര്‍ധനവാണ് നാല് വര്‍ഷം കൊണ്ട് സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്. 2015 ഓഗസ്റ്റില്‍ 18,720 രൂപയായിരുന്നു പവന്റെ വില.

ആഗോള വ്യാപകമായി മാന്ദ്യ സൂചനകള്‍ നിലനില്‍ക്കുന്നതിനാലാണ് സ്വര്‍ണത്തിന്റെ വില കുതിക്കുന്നത്.

record gold rate