By Lekshmi.22 05 2023
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ലാത്തെ തുടരുകയാണ്. മൂന്നുദിവസമായി ഒരേ വില തുടരുന്നു. ഗ്രാമിന് 5,630 രൂപയിലും പവന് 45,040 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വര്‍ധിച്ച് ശനിയാഴ്ചയാണ് സ്വര്‍ണ വില ഈ നിരക്കില്‍ എത്തിയത്.
മെയ് 5ന് രേഖപ്പെടുത്തിയ പവന് 45,760 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഇത് റെക്കോര്‍ഡ് നിരക്കാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് മെയ് 1, 2 തീയതികളില്‍ രേഖപ്പെടുത്തിയ 44,560 രൂപയാണ്.