/kalakaumudi/media/post_banners/ff521c42c373ab4d8bebd783e7486dff3a75e4df25d84c75168fda5e8ea8b0b1.jpg)
തിരുവനന്തപുരം: വീണ്ടും സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില ഉയരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ വര്‍ദ്ധിച്ചു. ഇതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 44760 രൂപയാണ്. മൂന്ന് ദിവസത്തിന് ശേഷമാണ് ചൊവ്വാഴ്ച്ച സ്വര്‍ണവില ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ബുധനാഴ്ച്ച 80 രൂപ വര്‍ദ്ധിച്ചു. അതെസമയം ചൊവ്വാഴ്ച്ച 160 രൂപ ഉയര്‍ന്നിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നു. വിപണി വില 5595 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5 രൂപ ഉയര്‍ന്നു. വിപണി വില 4645 രൂപയാണ്.അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വില കുറഞ്ഞു. ഇന്നലെ ഉയര്‍ന്നവെള്ളിവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 80 രൂപയായി