/kalakaumudi/media/post_banners/c048ebc67d70118526f0403fe55823a0110ee2d9d79bbc980de8384740db4f70.jpg)
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 38,880 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 4860 രൂപയുമാണ് നിരക്ക്.കേരളത്തിൽ ഇന്നലെ സ്വർണ്ണവിലയിൽ കുറവുണ്ടായിരുന്നു. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 120 രൂപ കുറഞ്ഞ് 38,880 രൂപയായി. ഒരു ഗ്രാം സ്വർണ്ണത്തിന് 15 രൂപ കുറഞ്ഞ് 4860 രൂപയിലുമെത്തിരുന്നു.
സംസ്ഥാനത്ത് വ്യാഴാഴ്ച്ച സ്വർണ്ണവിലയിൽ വൻ വർധനയുണ്ടായിരുന്നു. ഒരു പവൻ സ്വർണ്ണത്തിന് ഒറ്റയടിക്ക് 600 രൂപ വർധിച്ച് 39000 രൂപയായി. ഒരു ഗ്രാമിന് 75 രൂപ വർധിച്ച് 4875 രൂപയുമായിരുന്നു. ഇത് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ്.സംസ്ഥാനത്ത് ബുധനാഴ്ചയും സ്വർണ്ണവിലയിൽ വർധനയുണ്ടായിരുന്നു.
ഒരു പവൻ സ്വർണ്ണത്തിന് 160 രൂപയും, ഒരു ഗ്രാമിന് 20 രൂപയുമാണ് വർധിച്ചത്. ഇതോടെ ഇക്കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിലായി ഒരു പവൻ സ്വർണ്ണത്തിന് 760 രൂപയും, ഒരു ഗ്രാമിന് 95 രൂപയുമാണ് വില കുതിച്ചു കയറിയത്.സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നവംബർ 4 ന് വൻ ഇടിവുണ്ടായിരുന്നു. ഒരു പവന് 480 രൂപയും, ഒരു ഗ്രാമിന് 60 രൂപയുമാണ് കുറഞ്ഞത്.
ഒരു പവന് 36,880 രൂപയും, ഒരു ഗ്രാമിന് 4610 രൂപയുമായിരുന്നു വില. ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ്.ആഗോളതലത്തിൽ ഇടിവിലാണ് ഇപ്പോൾ സ്വർണ്ണ വില നിലകൊള്ളുന്നത്. തൊട്ടു മുമ്പത്തെ വ്യാപാര ദിവസം ക്ലോസ് ചെയ്തതിനേക്കാൾ 9.12 ഡോളർ താഴ്ന്ന്, 1,751.04 ഡോളർ എന്നതാണ് നിലവാരം. രാജ്യാന്തര വിപണിയിലേയും, ഡൽഹി ബുള്ളിയൻ വിപണിയിലേയും വിലമാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളിൽ പ്രതിഫലിക്കുന്നത്.