സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കൂടി.760 രൂപയാണ് ഇന്ന് പവന് കൂടിയത്

author-image
Lekshmi
New Update
സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കൂടി.760 രൂപയാണ് ഇന്ന് പവന് കൂടിയത്.ഇതോടെ ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് 45000 രൂപയായി.ഈ നില തുടർന്നാൽ സംസ്ഥാനത്ത് സ്വർണ വില സർവകാല റെക്കോർഡിലേക്ക് കുതിക്കും.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 95 രൂപ ഉയർന്നു. ഇന്നലെ 60 രൂപ ഉയർന്നിരുന്നു.ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 90 രൂപ ഉയർന്നു.അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനവാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില ഉയരാനുള്ള കാരണം.അന്താരാഷ്ട്ര സ്വര്‍ണ്ണവില 2021 ഡോളറായി.

gold rate