/kalakaumudi/media/post_banners/5b531b4260b388546bda007b9db27f45797c407b1bd66d0bfb2078b171585b9c.jpg)
തിരുവനന്തപുരം : സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ബുധനാഴ്ച നേരിയ ഇടിവ്. നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ചൊവ്വാഴ്ച സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ വീതമാണ് ബുധനാഴ്ച ഇടിഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,800 രൂപയായി. സ്വര്‍ണം ഗ്രാമിന് 25 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് ബുധനാഴ്ച 5850 രൂപ നല്‍കേണ്ടി വരും. ചൊവ്വാഴ്ച ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചിരുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5875 രൂപയായിരുന്നു ചൊവ്വാഴ്ചത്തെ വില. ഒരു പവന്‍ സ്വര്‍ണത്തിന് വില 47,000 രൂപയുമായിരുന്നു. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 15 രൂപ വര്‍ധിച്ച് 4860 രൂപയുമായിരുന്നു.