സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ആശ്വാസം; നിരക്കിൽ മാറ്റമില്ല

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല.പവന് 44,560 രൂപയിലും ഗ്രാമിന് 5,570 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

author-image
Lekshmi
New Update
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ആശ്വാസം; നിരക്കിൽ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല.പവന് 44,560 രൂപയിലും ഗ്രാമിന് 5,570 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.മെയ് മാസത്തിൽ തുടർച്ചയായ രണ്ടാമത്തെ ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്.

ഏപ്രിൽ മാസം അവസാനിക്കുമ്പോൾ പവൻ വില 44,680 രൂപയായിരുന്നു. ഏപ്രിലിലെ ഏറ്റവും കൂടിയ വിലയായ 45,320 രൂപ 14-ാം തീയതിയിലും ഏറ്റവും കുറഞ്ഞ വിലയായ 43,760 രൂപ മൂന്നാം തീയതിയും രേഖപ്പെടുത്തി.

സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 80.20 രൂപയാണ്.8 ഗ്രാം വെള്ളിക്ക് 641 രൂപയും, 10 ഗ്രാം വെള്ളിക്ക് 802 രൂപയുമാണ് വില. 

silver price gold