
കൊച്ചി: സ്വര്‍ണ വിലയിൽ കുറവ് രേഖപ്പെടുത്തി.ആഭ്യന്തര വിപണിയില്‍ പവന് 160 രൂപയാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത് . പവന്റെ ഇന്നത്തെ വില 23,640 രൂപയാണ് . ഗ്രാമിന് 20 രൂപ താഴ്ന്ന് 2,955 രൂപയിലാണ് വ്യാപാരം നടക്കുന്നത് .വെള്ളിയാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ഉയർന്നിരുന്നു .അതേ സമയം ഗ്രാമിന് 2,975 രൂപയും പവന് 23,800 രൂപയിലുമായിരുന്നു വ്യാപാരം പുരോഗമിച്ചത് .