/kalakaumudi/media/post_banners/3ce1f092300188d123bf2932335bc609b837f065df4a74e1208a6d121f7e4850.jpg)
ഇന്ത്യൻ ഓഹരി വിപണിയിലെ കുതിപ്പിന് വിരാമമായെന്ന് ഗോൾഡ്മാൻ സാച് വ്യക്തമാക്കി. നിലവിൽ സെന്‍സെക്‌സ് 38000 പോയിന്റിന് അടുത്താണെങ്കിൽ നിഫ്റ്റി 12000 പോയിന്റിന് അടുത്താണ്. ഓഹരി വിപണിയുടെ ഇടിവ് 2019ൽ നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിന് തിരിച്ചടിയാകുമെന്നും യുഎസ് ബഹുരാഷ്ട്ര ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയായ ഗോള്‍ഡ്മാന്‍ സാച് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വൻ ഇടിവാണ് ഈ വർഷം സംഭവിച്ചിരിക്കുന്നത്. ഓഹരി വിപണയിൽ വരും വർഷങ്ങളിൽ കാര്യമായ കുതിപ്പ് ഓഹരി വിപണിയിൽ ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. അതേസമയം മുംബൈ സൂചികയായ സെന്‍സെക്സും ദേശീയ സൂചികയായ നിഫ്റ്റിയും മോശമല്ലാത്ത നിലയിലാണ്. നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് ഓഹരി വിപണിക്ക് അനുകൂലമല്ലെന്നാണ് ഗോൾഡ്മാൻ പറയുന്നത്.