/kalakaumudi/media/post_banners/dc0ae3f4cc54fd842c83f6a4a2921cecd582942b545403b984c711f3b6d04b58.jpg)
വാഷിങ്ടൺ: വൻകിട കമ്പനികളിൽ പിരിച്ചുവിടൽ തുടർക്കഥയാവുന്നു.ഗോൾഡ്മാൻ സാച്ചസ് 4000 ജീവനക്കാരെ ഒഴിവാക്കും.പിരിച്ചുവിടേണ്ട ജീവനക്കാരുടെ പട്ടിക തയാറാക്കാൻ മാനേജർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കമ്പനിയുടെ സേവനം കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡേവിഡ് സോളമൻ കൂടുതൽ പേരെ ജോലിക്കെടുത്തിരുന്നു.എന്നാൽ, സമ്പദ്‍വ്യവസ്ഥയയിൽ പ്രതിസന്ധിയുണ്ടായതോടെ ഗോൾഡ്മാൻ സാച്ചസിന് കനത്ത തിരിച്ചടിയുണ്ടാവുകയായിരുന്നു.
ഇതോടെയാണ് ജീവനക്കാരെ ഒഴിവാക്കാൻ ഗോൾഡ്മാൻ സാച്ചസ് തീരുമാനിച്ചത്.നിലവിൽ പെർഫോമൻസ് കുറഞ്ഞ ജീവനക്കാരെയാണ് ഒഴിവാക്കുന്നതെന്നാണ് ഗോൾഡ്മാൻ സാച്ചസിന്റെ വാദം.