/kalakaumudi/media/post_banners/45b36eb25bdc111c062cdfe1eabc847ef0ab567b527f766735c8978aecdf0456.jpg)
'ഗൂഗിള്‍ ഡുപ്ലെക്‌സ്' ഇനി നിങ്ങളുടെ അസിസ്റ്റന്റ് ആകും. പുതിയ ഫീച്ചറുമായാണ് ഗൂഗിൾ എത്തിയിരിക്കുന്നത്. പലപ്പോഴും നമ്മൾ ചിന്തിച്ചിട്ടുണ്ട് സ്വന്തമായി ഒരു അസിസ്റ്റൻഡ് ഉണ്ടായിരുന്നെങ്കിൽ എന്ന്.പലപ്പോഴും പല കോളുകളും ഇഷ്ടപ്പെടാതെ നമ്മൾ അറ്റൻഡ് ചെയ്യാറുണ്ട് എങ്കിൽ ഇനി അത് വേണ്ട ഗൂഗിള്‍ ഡുപ്ലെക്‌സ് എന്ന ഫീച്ചർ ഉപയോഗിച്ചാൽ.
ഒരു വ്യക്തിയോട് സംസാരിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അയാളെ വിളിക്കാനോ, അയാളുടെ കോള്‍ വന്നാലോ ഈ ഫീച്ചര്‍ പ്രകാരം ഗൂഗിള്‍ അസിസ്റ്റന്റ് നിങ്ങള്‍ക്കായി ആ വ്യക്തിയോട് സംസാരിക്കും.ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ ഗൂഗിള്‍ അസിസ്റ്റന്‍റെ നടത്തിയ ഇത്തരം സംഭാഷണങ്ങളുടെ റെക്കോര്‍ഡിങ്ങുകളടക്കമാണ് ഫീച്ചര്‍ അവതരിപ്പിച്ചത്. ഇപ്പോള്‍, ഡുപ്ലെക്‌സിന്റെ ഫീച്ചര്‍ പരിമിതിപ്പെടുത്തിയിരിക്കുകയാണ്. സുരക്ഷിത ഡൊമെയ്‌നുകളിലേക്ക് ഡൂപ്ലെക്‌സുകളെ നിയന്ത്രിക്കുക എന്നതായിരുന്നു ഇതു സംബന്ധിച്ച പ്രധാന ഗവേഷണങ്ങളില്‍ ഒന്നാണ് ഇത്.