പൊതുമേഖല ബാങ്കുകളുടെ ലയനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍

പൊതുമേഖലാ ബാങ്കുകളുടെ ലയനത്തെക്കുറിച്ച് കൃത്യമായി പഠിച്ച് അത് വിശകലനം ചെയ്ത ശേഷം അടുത്ത ഘട്ടം ആരംഭിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.രാജ്യത്തെ ബാങ്കുകളുടെ ബാങ്കെന്ന് അറിയപ്പെടുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ പോലെ നാലോ അഞ്ചോ ബാങ്കുകള്‍ നിര്‍മ്മിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

author-image
Priya
New Update

നിലവില്‍ 7 പൊതുമേഖല ബാങ്കുകളും 5 ചെറിയ ബാങ്കുകളുമാണുള്ളത്. ബാങ്കുകളോട് എല്ലാ മാസ അവസാനവും ഫീഡ്ബാക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേസം നല്‍കിയിട്ടുണ്ട്. ഭാവിയിലുണ്ടാകുന്ന കാര്യങ്ങള്‍ ഉറപ്പിക്കുന്നതിന് മുന്‍പായി ഞങ്ങള്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (ഐബിഎ) മുഖേന മറ്റ് പങ്കാളികളുമായും വിപുലമായ കൂടിയാലോചനകള്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

2019 ല്‍ 10 നാഷണലൈസ്ഡ് ബാങ്കുകളെ നാല് വലിയ വായ്പാദാതാക്കളായി ലയിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.അതുകൊണ്ട് പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങി. 2017 ല്‍ 27 സര്‍ക്കാര്‍ വായ്പാ ദാതാക്കളാണ് ഉണ്ടായിരുന്നത്. 2020 ഏപ്രില്‍ മുതലാണ് ലയനം പ്രാബല്യത്തില്‍ വരുന്നത്.

ഈ ആഴ്ച ആദ്യം നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് (എന്‍സിഎഇആര്‍) പിഎസ്ബികളുടെ സ്വകാര്യവല്‍ക്കരണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് എസ്ബിഐ ഒഴികെയുള്ള എല്ലാ പിഎസ്ബികളുടെയും സ്വകാര്യവല്‍ക്കരണത്തിന് ഒരു കേസ് നടത്തിയിരുന്നു.പ്രകടനത്തിന്റെ പ്രധാനപ്പെട്ട സൂചികകളിലെല്ലാം പിഎസ്ബി സ്വകാര്യ ബാങ്കുകളെക്കാള്‍ പിന്നിലാണെന്ന് എന്‍സിഎഇആര്‍ ഡയറക്ടര്‍ പൂനം ഗുപ്തയും സാമ്പത്തിക വിദഗ്ധന്‍ അരവിന്ദ് പനഗരിയയും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അവര്‍ ലോണ്‍ നല്‍കുന്ന കാര്യത്തിലും പ്രവര്‍ത്തനച്ചെലവുകള്‍ ഉയര്‍ന്നു.പിഎസ്ബികള്‍ അവരുടെ സ്വകാര്യമേഖലയിലെ എതിരാളികളേക്കാള്‍ ആസ്തിയിലും ഓഹരിയിലും കുറഞ്ഞ വരുമാനം നേടിയിട്ടുണ്ട്.കുറച്ച് വര്‍ഷങ്ങളായി സംസ്ഥാനങ്ങളുടെതായ ബാങ്കുകള്‍ അവരുടെ പ്രകടനം മെച്ചപ്പെടുത്തുന്നുണ്ടെന്നും എഫ്.വൈ ഇരട്ടി ലാഭമുണ്ടെന്നും ധനമന്ത്രാലയം പറഞ്ഞു.

psg mergers