ജിഎസ്ടി; അപ്പീല്‍ ഫയല്‍ ചെയ്യുന്നത് 31 വരെ നീട്ടി

ജിഎസ്ടി നിയമത്തിലെ 73, 74 വകുപ്പുകള്‍ അനുസരിച്ച് അപ്പീല്‍ ഫയല്‍ ചെയ്യാന്‍ ഈ മാസം 31 വരെ സമയം നീട്ടി.

author-image
anu
New Update
ജിഎസ്ടി; അപ്പീല്‍ ഫയല്‍ ചെയ്യുന്നത് 31 വരെ നീട്ടി

 

തിരുവനന്തപുരം: ജിഎസ്ടി നിയമത്തിലെ 73, 74 വകുപ്പുകള്‍ അനുസരിച്ച് അപ്പീല്‍ ഫയല്‍ ചെയ്യാന്‍ ഈ മാസം 31 വരെ സമയം നീട്ടി. അപ്പീല്‍ ഫയല്‍ ചെയ്യാന്‍ വിട്ടുപോയവര്‍ക്കും സമയപരിധി കഴിഞ്ഞു ഫയല്‍ ചെയ്തതിനാല്‍ അപ്പീല്‍ നിരസിച്ചവര്‍ക്കും ഈ അവസരം ഉപയോഗിക്കാം. ഡിമാന്‍ഡ് നോട്ടിസില്‍ പറഞ്ഞിരിക്കുന്ന തുകയില്‍ ആക്ഷേപമില്ലാത്ത സംഖ്യ എത്രയാണോ അത്രയും അടച്ചു കൊണ്ടാണ് അപ്പീല്‍ ഫയല്‍ ചെയ്യേണ്ടത്. തര്‍ക്കമുള്ള തുകയുടെ 12% മുന്‍കൂറായി അടയ്ക്കണം.

വിശദാംശങ്ങള്‍ക്ക് കഴിഞ്ഞ നവംബര്‍ 2 ന് സിബിഐസി പുറത്തിറക്കിയ 53/2023 സെന്‍ട്രല്‍ ടാക്‌സ് എന്ന വിജ്ഞാപനമോ ഡിസംബര്‍ 13ന് സംസ്ഥാന നികുതി വകുപ്പ് പുറത്തിറക്കിയ എസ്ആര്‍ഒ 1353/2023ലെ ജിഒ(പി) നമ്പര്‍ 165/2023/ടാക്‌സസ് എന്ന വിജ്ഞാപനമോ പരിശോധിക്കാവുന്നതാണ്.

Business News Latest News