ജിഎസ്ടിയില്‍ സംസ്ഥാനാനന്തര വ്യാപാരത്തിനുള്ള ഇ-വേ ബില്‍ ഏപ്രില്‍ ഒന്നിനു നടപ്പാക്കും

ചരക്കുസേവന നികുതി (ജിഎസ്ടി)യില്‍ സംസ്ഥാനാനന്തര വ്യാപാരത്തിനുള്ള ഇലക്ട്രോണിക് (ഇ) വേബില്‍ ഏപ്രില്‍ ഒന്നിനു നടപ്പാക്കുന്നതാണ്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ സമ്മേളിച്ച ജിഎസ്ടി കൗണ്‍സിലിലാണ് ഈ തീരുമാനം അറിയിച്ചിരിക്കുന്നത്.

author-image
ambily chandrasekharan
New Update
ജിഎസ്ടിയില്‍ സംസ്ഥാനാനന്തര വ്യാപാരത്തിനുള്ള ഇ-വേ ബില്‍ ഏപ്രില്‍ ഒന്നിനു നടപ്പാക്കും

ന്യൂഡല്‍ഹി: ചരക്കുസേവന നികുതി (ജിഎസ്ടി)യില്‍ സംസ്ഥാനാനന്തര വ്യാപാരത്തിനുള്ള ഇലക്ട്രോണിക് (ഇ) വേബില്‍ ഏപ്രില്‍ ഒന്നിനു നടപ്പാക്കുന്നതാണ്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ സമ്മേളിച്ച ജിഎസ്ടി കൗണ്‍സിലിലാണ് ഈ തീരുമാനം അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തിനുള്ളിലെ വ്യാപാരത്തിനുള്ളത് ഏപ്രില്‍ 15 മുതല്‍ ജൂണ്‍ ഒന്നുവരെ ഘട്ടംഘട്ടമായി മാത്രം നടപ്പാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.സംസ്ഥാനാന്തര വ്യാപാരങ്ങള്‍ക്കും സംസ്ഥാനത്തിനുള്ളില്‍ 50,000 രൂപയില്‍ കൂടിയ വിലയ്ക്കുള്ള ചരക്കുകടത്തിനും ഇ -വേ ബില്‍ ഏര്‍പ്പെടുത്തുമെന്നാണ് പറഞ്ഞിരുന്നത്.നെറ്റ് വര്‍ക്ക് ശരിയാകാത്തതിനാല്‍ അതു നീണ്ടുപോയിട്ടുമുണ്ട്. എന്നാല്‍ ഇത് ഫെബ്രുവരി ഒന്നിനു നടപ്പാക്കിയെങ്കിലും മിനിറ്റുകള്‍ക്കകം നെറ്റ്വര്‍ക്ക് തകരാറായി.
ജിഎസ്ടി റിട്ടേണുകള്‍ ലഘൂകരിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. അതിനാല്‍ തന്നെ നിലവിലെ രീതി ജൂണ്‍ 30 വരെ തുടരുമെന്നും, ജിഎസ്ടിആര്‍ 3 ബിയും ജിഎസ്ടിആര്‍ ഒന്നും മാത്രം അടച്ചാല്‍ മതി. മൂന്നു റിട്ടേണുകള്‍ക്കു പകരം ഒരു ലളിത റിട്ടേണ്‍ മതി എന്നു തീരുമാനിച്ചെങ്കിലും അതില്‍ സമവായമുണ്ടായില്ല.
ഏപ്രില്‍ ഒന്നിനു നെറ്റ്വര്‍ക്ക് പുനരാരംഭിക്കുമ്പോള്‍ സംസ്ഥാനാന്തര വ്യാപാരത്തിനു മാത്രമാണ് ഇ-വേബില്‍ തുടങ്ങുക. അതിനുശേഷം സംസ്ഥാനങ്ങളെ നാലു ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പും രണ്ടാഴ്ച ഇടവേളയില്‍ സംസ്ഥാനത്തിനകത്തെ വ്യാപാരത്തിനുള്ള ഇ -വേ ബില്‍ നടപ്പാക്കുന്നതാണ്.

gst e wabe bill