/kalakaumudi/media/post_banners/6f882ab1853ad52dffc8801233f2416d30e1b34a6ab12f90842795423d0df459.jpg)
ന്യൂഡല്‍ഹി: രാജ്യത്ത് ജിഎസ്ടി പ്രാബല്യത്തിലാകുന്നതോടെ റെയില്‍വേ യാത്രാനിരക്ക് ഉയരും. ഫസ്റ്റ് ക്ലാസ്, എസി യാത്രാനിരക്കാണ് വര്‍ധിക്കുന്നത്.രാജ്യത്താകമാനം ചരക്ക് സേവന നികുതി നിലവില്‍ വരുന്നത് അടുത്തമാസം ഒന്ന് മുതലാണ്. ജൂണ്‍ 30 ന് അര്‍ത്ഥരാത്രിയില്‍ പാര്‍ലമെന്റില്‍ നടക്കുന്ന പ്രത്യേക ചടങ്ങിലാണ് ജിഎസ്ടി നടപ്പിലാക്കിക്കൊണ്ടുള്ള പ്രഖ്യാപനമുണ്ടാകുക. ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രിമാരായ എച്ച് ഡി ദേവഗൗഡ, മന്‍മോഹന്‍ സിംഗ് എന്നിവരും പങ്കെടുക്കും.ജിഎസ്ടി നിലവില്‍ വരുമ്പോള്‍ ഉയര്‍ന്ന ക്ലാസുകളിലേക്ക് ഇപ്പോഴുള്ള 4.5 ശതമാനം നികുതി നിരക്ക് അഞ്ച് ശതമാനമായി ഉയരും. ഇതാണ് ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കാന്‍ കാരണമാകുന്നതെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
