എച്ച് വെങ്കിടാചലം ടാറ്റാ ഇന്‍ഷ്വറന്‍സ് സിഇഒ

By Anu.10 02 2024

imran-azhar

 


മുംബൈ: ടാറ്റ എ.ഐ.എ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ സി.ഇഒയും മാനേജിംഗ് ഡയറക്ടറുമായി എച്ച്. വെങ്കിടാചലത്തിനെ നിയമിച്ചു. ലൈഫ് ഇന്‍ഷ്വറന്‍സ്, അസറ്റ് മാനേജ്മെന്റ്, കസ്റ്റോഡിയല്‍ സേവനം തുടങ്ങിയ മേഖലകളില്‍ 27 വര്‍ഷത്തെ പരിചയസമ്പത്തുണ്ട്. വെങ്കിടാചലം 2016ല്‍ പ്രസിഡന്റും ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസറുമായാണ് ടാറ്റ എഐഎക്ക് ഒപ്പം ചേര്‍ന്നത്. മാര്‍ക്കറ്റിംഗ്, സ്ട്രാറ്റജി അനലിറ്റിക്സ്, ഡിജിറ്റല്‍ ബിസിനസ് മേഖലകളില്‍ നിരവധി പദ്ധതികള്‍ക്ക് വെങ്കിടാചലം നേതൃത്വം നല്‍കിയിട്ടുണ്ട്.

 

OTHER SECTIONS