എച്ച്ഡിഎഫ്‌സി ലാഭത്തില്‍ 20 ശതമാനം വര്‍ധന; മൊത്തം വരുമാനവും കൂടി

നിക്ഷേപത്തിന്റെയും നിക്ഷേപ സ്വത്തുക്കളുടെയും വില്‍പ്പനയില്‍, മാര്‍ച്ച് അവസാനിച്ച പാദത്തില്‍ എച്ച്ഡിഎഫ്‌സി 4 രൂപ ലാഭം നേടി.

author-image
Web Desk
New Update
എച്ച്ഡിഎഫ്‌സി ലാഭത്തില്‍ 20 ശതമാനം വര്‍ധന; മൊത്തം വരുമാനവും കൂടി

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ എച്ച്ഡിഎഫ്‌സിയുടെ സ്റ്റാന്‍ഡ്എലോണ്‍ നെറ്റ് പ്രോഫിറ്റ് 20 ശതമാനം വര്‍ധിച്ച് 4,425.25 കോടി രൂപയായി.

മൊത്തം വരുമാനം വരുമാനം 35.6 ശതമാനം വര്‍ധിച്ച് 16,679.43 കോടി രേഖപ്പെടുത്തി. അതേ സമയം ഈ പാദത്തിലെ നെറ്റ് ഇന്ററസ്റ്റ് ഇന്‍കത്തില്‍ 16 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഓരോ ഷെയറിനും 44 രൂപ ഇടക്കാല ഡിവിഡന്റും കമ്പനി പ്രഖ്യാപിച്ചു.

നിക്ഷേപത്തിന്റെയും നിക്ഷേപ സ്വത്തുക്കളുടെയും വില്‍പ്പനയില്‍, മാര്‍ച്ച് അവസാനിച്ച പാദത്തില്‍ എച്ച്ഡിഎഫ്‌സി 4 രൂപ ലാഭം നേടി. ഒരു വര്‍ഷം മുമ്പുള്ള അതേ കാലയളവില്‍ 97 ലക്ഷം രൂപ നഷ്ടമായിരുന്നു. ഈ പാദത്തിലെ ലാഭവിഹിതം 206.83 രൂപയാണ്. ഇത് ഒരു വര്‍ഷം മുമ്പ് 128 രൂപയായിരുന്നു. ഫീസും കമ്മീഷന്‍ വരുമാനവും ഒരു വര്‍ഷം മുമ്പ് 78.3 രൂപയായിരുന്നത് ഈ പാദത്തില്‍ 94.4 രൂപയായി ഉയര്‍ന്നു.

 

business hdfc