രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ പതിനെട്ട് പുതിയ ഹോട്ടലുകളുമായി ഹിൽട്ടൺ

ഹില്‍ട്ടണ്‍ രാജ്യത്ത് പതിനെട്ട് പുതിയ ഹോട്ടലുകള്‍ കൂടി തുടങ്ങുന്നു. 2021ഓടെ ഇവ നിലവില്‍ വരും. ബംഗളൂരൂ, ലഖ്‌നൗ, ഗോവ, അഹമ്മദാബാദ്, മുംബൈ തുടങ്ങിയ നഗരങ്ങളിലാകും പുതിയ ഹോട്ടലുകള്‍ തുടങ്ങുക.

author-image
Greeshma G Nair
New Update
രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ പതിനെട്ട് പുതിയ ഹോട്ടലുകളുമായി ഹിൽട്ടൺ

ന്യൂഡൽഹി: ഹില്‍ട്ടണ്‍ രാജ്യത്ത് പതിനെട്ട് പുതിയ ഹോട്ടലുകള്‍ കൂടി തുടങ്ങുന്നു. 2021ഓടെ ഇവ നിലവില്‍ വരും. ബംഗളൂരൂ, ലഖ്‌നൗ, ഗോവ, അഹമ്മദാബാദ്, മുംബൈ തുടങ്ങിയ നഗരങ്ങളിലാകും പുതിയ ഹോട്ടലുകള്‍ തുടങ്ങുക.

ഇവയിലായി ഏകദേശം 2400 മുറികളുമുണ്ട്. അമേരിക്ക ആസ്ഥാനമായ ഹില്‍ട്ടണ്‍ ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലകളില്‍ ഒന്നാണ്. 104 രാജ്യങ്ങളിലെ 4900 ഹോട്ടലുകളിലായി 8000000ത്തിലേറെ മുറികളാണ് ഇവര്‍ക്കുളളത്.

hilton