അദാനിയെ വിറപ്പിച്ച ഹിൻഡൻബർ​ഗ് ഹിൻഡൻബർഗ് റിപ്പോർട്ട്; പ്രധാന ആരോപണങ്ങൾ ഇങ്ങനെ

ഹിൻഡൻബർഗ് കൊടുങ്കാറ്റിൽ ഇന്ത്യൻ‌ ഓഹരിവിപണികൾ ആടിയുലഞ്ഞ ദിവസമായിരുന്നു വെള്ളിയാഴ്ച.വെറും നാല് ദിവസംകൊണ്ട് ഹിൻഡൻബർഗ് റിപ്പോർട്ട് ഇന്ത്യൻ വിപണിയിലുണ്ടാക്കിയത് വലിയ മാറ്റങ്ങളാണ്.

author-image
Lekshmi
New Update
അദാനിയെ വിറപ്പിച്ച ഹിൻഡൻബർ​ഗ് ഹിൻഡൻബർഗ് റിപ്പോർട്ട്; പ്രധാന ആരോപണങ്ങൾ ഇങ്ങനെ

ഹിൻഡൻബർഗ് കൊടുങ്കാറ്റിൽ ഇന്ത്യൻ‌ ഓഹരിവിപണികൾ ആടിയുലഞ്ഞ ദിവസമായിരുന്നു വെള്ളിയാഴ്ച.വെറും നാല് ദിവസംകൊണ്ട് ഹിൻഡൻബർഗ് റിപ്പോർട്ട് ഇന്ത്യൻ വിപണിയിലുണ്ടാക്കിയത് വലിയ മാറ്റങ്ങളാണ്.ആഭ്യന്തര സൂചികകൾ പോലും വിറച്ചത് യാഥാർഥ്യം.ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായ ഗൗതം അദാനി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ലക്ഷകണക്കിന് കോടിയുടെ നഷ്ടമാണ് അദാനി ഗ്രൂപ്പിനുണ്ടായത്.

ഹിൻഡൻബർഗ് റിസർച്ച്?

ഓഹരിവിപണിയിലെ തെറ്റായ പ്രവണതകൾ തുറന്നു കാട്ടുക എന്ന ഉദ്ദേശത്തോടെ 2017 ൽ നഥാൻ ആൻഡേഴ്സൺ എന്ന ഇന്റർനാഷണൽ ബിസിനസ് മാനേജ്മെന്റ് ബിരുദധാരിയാണ് ഹിൻഡൻബർഗ് റിസർച്ചിന് ആരംഭം കുറിക്കുന്നത്.യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണിത്.ആക്ടിവിസ്റ്റ് ഷോർട് സെല്ലിങ് സ്ഥാപനമാണ് ഹിൻഡൻബർഗ്.കൈവശമില്ലാത്ത ഓഹരികൾ വില്പന നടത്തുക പിന്നീട് വില താഴുമ്പോൾ വാങ്ങിക്കുക എന്ന ഷോർട് സെല്ലിങ് രീതിയാണ് ഇവർ ഉപയോഗിക്കുന്നത്.

അദാനി ഗ്രൂപ്പ് ഓഹരികളിൽ ഇത്തരത്തിൽ വലിയ തോതിലുള്ള ഷോർട് സെല്ലിങ് നടന്നിട്ടുണ്ടെന്നാണ് ഹിൻഡൻബർഗ് ആരോപിക്കുന്നത്.അദാനി ഗ്രൂപ്പ് സ്വന്തം മൂലധനമുപയോഗിച്ചാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തിയതെന്നാണ് ആരോപണം.ഹിൻഡൻബർഗ് റിസർച് ആ പേരു സ്വീകരിച്ചത് ഹിൻഡൻബർഗ് എന്ന ബലൂൺ എയർഷിപ്പിൽ നിന്നാണ്.1937ൽ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്നു യുഎസിലെ ന്യൂജഴ്സിയിലേക്കുള്ള യാത്രയ്ക്കിടെ എയർഷിപ്പ് കത്തിയമർന്ന് 35 യാത്രക്കാർ മരിച്ചിരുന്നു.തീപിടിക്കാൻ ഏറ്റവും സാധ്യതയുള്ള ഹൈഡ്രജനാണ് ഹിൻഡൻബർഗിൽ ഇന്ധനമായി ഉപയോഗിച്ചിരുന്നത് എന്നതിനാൽ അതൊരു മനുഷ്യനിർമിത ദുരന്തമായാണു വിലയിരുത്തപ്പെടുന്നത്.

എന്നാൽ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് ഷോർട് സെല്ലിങ് നടത്തിയവർക്ക് നൽകിയിട്ടുണ്ടെന്നും ഇതിലൂടെ അവർ നേടിയ ഭീമമായ ലാഭത്തിന്റെ പങ്ക് ഹിൻഡൻബർഗ് റിസർചിന് ലഭിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്.എന്നാൽ ഇത് കെട്ടിച്ചമച്ച വാദമാണെന്നും നിക്ഷേപകരം സംരക്ഷിക്കാനാണ് ഹിൻഡൻബർഗ് ശ്രമിക്കുന്നതെന്നും മറുവാദവുമുണ്ട്.

 

ഹിൻഡൻബർഗിന്റെ പ്രധാന ആരോപണങ്ങൾ

അദാനി ഗ്രൂപ്പിന്റെ നിയമ നടപടികളെ നേരിടാൻ തയാറാണെന്നു വ്യക്‌തമാക്കിയ ഹിൻഡൻബർഗ് ഉയർത്തിയിട്ടുള്ള പ്രധാന ആരോപണങ്ങൾ ഇവയാണ്:

1) അദാനി ഗ്രൂപ്പ് കമ്പനികളിൽ അക്കൗണ്ടിങ്ങുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വ്യാപകം.

2) ഗ്രൂപ്പിൽപ്പെട്ട കമ്പനികളുടെ ഓഹരി മൂല്യം പെരുപ്പിച്ചുകാട്ടുന്നത് തന്ത്രങ്ങളിലൂടെ.

3) കോർപറേറ്റ് രംഗത്തു ദുർഭരണം.

4) ഗ്രൂപ്പിന്റെ അതിഭീമമായ കടബാധ്യത ഇന്ത്യയിലെ ബാങ്കിങ് വ്യവസായത്തിനു ഭീഷണി.

അതേസമയം, അദാനി ഗ്രൂപ്പിന്റെ കടബാധ്യത ബാങ്കുകൾക്ക് അത്ര വലിയ ഭീഷണിയല്ലെന്നാണ് ബ്രോക്കിങ്, ഗവേഷണ മേഖലകളിലെ രാജ്യാന്തര പ്രശസ്‌തമായ സിഎൽഎസ്‌എയുടെ റിപ്പോർട്ട്.

ഹിൻഡൻബർഗ് റിസർച്ചിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അദാനി അറിയിച്ചതിനു പിന്നാലെ, ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന മറുപടിയാണ് ഹിൻഡൻബർഗ് റിസർച്ച് നൽകിയത്.ഏതു തരത്തിലുള്ള അന്വേഷണത്തെയും നേരിടാൻ തങ്ങൾ തയ്യാറാണെന്ന സ്ഥാപനം പ്രതികരിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

hindenburg research