ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ ആഘാതത്തില്‍ നിന്ന് കരകയറാനാകാതെ അദാനി: നഷ്ടം 12 ലക്ഷം കോടി

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന് ഓഹരി വിപണിയില്‍ ഉണ്ടാകുന്ന തകര്‍ച്ച തുടങ്ങിയിട്ട് ഇന്ന് ഒരു മാസമാവുന്നു.

author-image
Priya
New Update
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ ആഘാതത്തില്‍ നിന്ന് കരകയറാനാകാതെ അദാനി: നഷ്ടം 12 ലക്ഷം കോടി

മുംബൈ: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന് ഓഹരി വിപണിയില്‍ ഉണ്ടാകുന്ന തകര്‍ച്ച തുടങ്ങിയിട്ട് ഇന്ന് ഒരു മാസമാവുന്നു.

ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് 12 ലക്ഷം കോടി രൂപയുടെ ഇടിവാണ് നേരിട്ടത്. ഒരു മാസം കൊണ്ട് ലോക ധനികരുടെ പട്ടികയില്‍ ആദ്യ മൂന്നില്‍ ഇടംപിടിച്ചിരുന്ന അദാനി 27 ആം സ്ഥാനത്തെത്തി.

ഷെല്‍ കമ്പനികള്‍ ഉപയോഗിച്ച് ഓഹരി മൂല്യം ഉയര്‍ത്തുക, കൂടിയ ഓഹരി ഈടായി നല്‍കി വായ്പ എടുക്കുക, ഇന്ത്യന്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി കമ്പനികളില്‍ കൂടുതല്‍ ഓഹരി സ്വന്തമാക്കി വയ്ക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഹിന്റന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.

പ്രതിസന്ധികള്‍ക്കിടയിലും 27 ആം രാജ്യത്തെ ഏറ്റവും വലിയ തുടര്‍ ഓഹരി വില്‍പന ഒരു വിധത്തില്‍ വിജയിപ്പിച്ചെടുക്കാന്‍ അദാനിക്ക് കഴിഞ്ഞിരുന്നു.എന്നാല്‍ 24 മണിക്കൂര്‍ കഴിയുന്നതിന് മുന്‍പ് തന്നെ ഗൗതം അദാനിക്ക് അത് പിന്‍വലിക്കുന്നതായി പ്രഖ്യാപിക്കേണ്ടി വന്നു.

19 ലക്ഷം കോടി ആകെ ഓഹരി മൂല്യമുണ്ടായിരുന്നത് ഇന്ന് 7 ലക്ഷം കോടി രൂപയിലേക്കാണ് വീണത്. 74 ശതമാനം ഇടിവ്. ഓഹരി മൂല്യം 85 ശതമാനം വരെ ഇടിയുമെന്നാണ് ഹിന്‍ഡന്‍ ബര്‍ഗ് പ്രവചിച്ചിരിക്കുന്നത്.

Adani Group hindenburg