/kalakaumudi/media/post_banners/8d54253be706a86655900cbd2d228546c2dfa65d137b383443655d238df2b85b.jpg)
ന്യൂഡല്‍ഹി: കോര്‍പ്പറേറ്റ് ഗ്രൂപ്പായ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിറ്റുവരവ് കുത്തനെ ഇടിയുന്നു. ഗ്രാമീണ മേഖലയിലെ വാങ്ങല്‍ ശേഷി കുറഞ്ഞതോടെയാണിത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൊത്തം വിറ്റുവരവ് 14,928 കോടി രൂപയിലേക്ക് താഴ്ന്നു. ഹോം കെയര്‍ ഉത്പന്നങ്ങളുടെ വില്പനയില്‍ ഒരു ശതമാനം ഇടിവാണ് ഇക്കാലയളവില്‍ ഉണ്ടായത്. സര്‍ഫ് എക്‌സെല്‍, കംഫര്‍ട്ട് തുടങ്ങിയ പ്രധാന ബ്രാന്‍ഡുകളുടെ വില്പനയിലും തിരിച്ചടി നേരിട്ടു.
കമ്പോള ഉത്പന്നങ്ങളുടെ വില കുറഞ്ഞതോടെ പ്രാദേശിക കമ്പനികളില്‍ നിന്നുള്ള മത്സരം ശക്തമായതാണ് ഹിന്ദുസ്ഥാന്‍ യൂണിലിവറിന് പ്രതികൂലമായത്.പ്രാദേശിക കമ്പനികള്‍ വലിയ വിലക്കുറവില്‍ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ വമ്പന്‍ ബ്രാന്‍ഡുകളെ ഒഴിവാക്കുകയാണ്.