ഹോണ്ട സിറ്റി എച്ച്ഇവി പുറത്തിറങ്ങി; 26.5 കിലോമീറ്റർ മൈലേജ്

By Lekshmi.04 05 2022

imran-azhar

 


ഹോണ്ട സിറ്റിയുടെ ആരാധകർ കാത്തിരുന്ന ഹൈബ്രിഡ് മോഡൽ ഇപ്പോൾ ഔദ്യോഗികമായി പുറത്തിറങ്ങി.ഇന്ത്യൻ കാർ വിപണിയിൽ ഡെഡാൻ അതിന്റെ പ്രതാപകാലം കഴിഞ്ഞ് ഹാച്ച്ബാക്കുകൾക്കും കോംപാക്ട് എസ്.യു.വികൾക്കുമായി വഴി മാറുകയാണ്.

 

എന്നാൽ അതിലും പിടിച്ചുനിന്ന ചില മോഡലുകളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഹോണ്ടയുടെ മോഡലുകളാണ്. അതിൽ പ്രധാനമാണ് ഹോണ്ട സിറ്റി.

 

ഹോണ്ട സിറ്റി എച്ച്ഇവി എച്ച്ഇവി മോഡലിന് 1.5 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിനൊപ്പം പൂർണമായും ഹൈബ്രിഡ് മോഡലായ ഇതിന് രണ്ട് ഇലക്ട്രിക് മോട്ടോറുകളും സപ്പോർട്ട് നൽകുന്നുണ്ട്.

 

അതുകൊണ്ട് തന്നെ 26.5 കിലോമീറ്ററാണ് ഒരു ലിറ്റർ ഇന്ധനത്തിന് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ഫുൾ ടാങ്ക് ഇന്ധനം കൊണ്ട് 1000 കിലോമീറ്റർ യാത്ര ചെയ്യാനാകും. നിലവിലെ സാധാരണ സിറ്റി മോഡലിന്റെ മൈലേജ് ഇന്ധനക്ഷമത 18.4 കിലോമീറ്ററാണ്.

 

OTHER SECTIONS