/kalakaumudi/media/post_banners/66af8849347770d914e6661186a8fa88930f26ce0f16bcfe8aa6db5012dd1891.jpg)
കൊച്ചി: 'ഹോട്ടൽ ലീല വെഞ്ച്വർ ലിമിറ്റഡ്' നാല് ഹോട്ടലുകൾ വിൽക്കുന്നു. കനേഡിയൻ നിക്ഷേപക സ്ഥാപനമായ ബ്രൂക്ഫീൽഡ് അസറ്റ് മാനേജ്‌മന്റ് കമ്പിനിക്കാണ് ഹോട്ടലുകൾ വിൽക്കുന്നത്. 3950 കോടി രൂപയ്ക്കാണ് ഹോട്ടലുകൾ വിൽക്കുന്നത്. മലയാളിയായ അന്തരിച്ച ക്യാപ്റ്റൻ കൃഷ്ണൻ നായരാണ് ഹോട്ടലിന്റെ സ്ഥാപകൻ. 'ലീല' എന്ന ബ്രാൻഡും കമ്പിനിക്ക് കൈമാറുമെന്നാണ് സൂചന. ബെംഗളൂരു, ചെന്നൈ, ഡൽഹി ഉദയ്പൂർ എന്നിവിടങ്ങളിലെ ഹോട്ടലുകളും, ആഗ്രയിലുള്ള വസ്തുക്കളുമാണ് കമ്പിനിക്ക് വിൽക്കുന്നത്. ഹൈദരാബാദിലുള്ള വസ്തുവകകളും, ബെംഗളൂരുവിൽ നിർമ്മിക്കുന്ന അപ്പാർട്ട്മെന്റ് സമുച്ചയവുമായിരിക്കും ഹോട്ടൽ ലീല വെഞ്ച്വർ ലിമിറ്റഡിന്റെ കീഴിൽ ഇനിയുണ്ടാവുക. ഹോട്ടൽ വിറ്റുകിട്ടുന്ന പണം കടബാധ്യത തീർക്കാനാകും വിനിയോഗിക്കുകയെന്നാണ് വിവരം.