/kalakaumudi/media/post_banners/4b7d4f10e8eea3da32b7b97dea5ae1fa11280fe0641b0700d7d56c447287e877.jpg)
ഡിജിറ്റല്‍ പേയ്മന്റുകള്‍ കൂടിയതോടെ വ്യക്തിഗത വിവരങ്ങളായ ആധാര്‍, പാന്‍, ബാങ്ക് അ്ക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഫോണ്‍വിളികളില്‍ പറ്റിക്കപ്പെട്ട് പണം നഷ്ടപ്പെടുന്നവരുടെ എണ്ണത്തില്‍ ഇപ്പോഴും കുറവൊന്നുമില്ല.ഇപിഎഫ്ഒയില്‍ നിന്നാണെന്ന വ്യാജേന, വ്യക്തിവിവരങ്ങള്‍ ആവശ്യപ്പെട്ട് നിങ്ങള്‍ക്ക് മെസ്സേജോ ഫോണ്‍കോളോ വന്നിട്ടുണ്ടെങ്കില്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു.
ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ക്ലെയിം പരാജയപ്പെട്ടെന്ന് കാണിച്ച് ഒരു അക്കൗണ്ടുടമയ്ക്ക് അടുത്തിടെ മെസേജ് ലഭിച്ചിരുന്നു.എന്നാല്‍ തട്ടിപ്പ് കൃത്യസമയത്ത് തന്നെ തിരിച്ചറിഞ്ഞ അക്കൗണ്ട് ഉടമ ഇപിഎഫ്ഒ യെ ടാഗ് ചെയ്ത് കൊണ്ട് മെസ്സേജ് വിവരങ്ങള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു.
ഓര്‍ക്കുക, വ്യക്തിഗതവിവരങ്ങളായ പാന്‍,യുഎഎന്‍,ബാങ്ക് , ഒടിപി തുടങ്ങിയ വിവരങ്ങള്‍ ചോദിച്ചുകൊണ്ട് ഇപിഎഫ് ഒയില്‍ നിന്നും ഫോണ്‍കോളോ, മെസ്സേജോ ഉണ്ടാവുകയില്ലെന്ന് ബന്ധപ്പെട്ട അധികൃതര്‍ നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട്.
എങ്ങനെ സുരക്ഷിതമാക്കാം ഇപിഎഫ് അക്കൗണ്ടുകള്‍
.ഇപിഎഫ്ഒ യില്‍ നിന്നെന്ന വ്യാജേനയുളള കോളുകളുകള്‍ക്കും മെസ്സേജുകള്‍ക്കും,മറുപടിയായി വ്യക്തിവിവരങ്ങളും പണവും നല്‍കരുത്. ഓര്‍ക്കുക,ബാങ്ക് പോലെ തന്നെ ഇപിഎഫ്ഒയും വ്യക്തിഗതവിവരങ്ങള്‍ അനേഷിച്ച് നിങ്ങളെ കോണ്‍ടാക്്ട് ചെയ്യില്ല.
.നിങ്ങളുടെ യുഎഎന്‍, പാസ്സ് വേര്‍ഡ്, ആധാര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍,ഒടിപി തുടങ്ങിയവ മറ്റുളളവരുമായി ഷെയര്‍ചെയ്യാതിരിക്കുക
.ഇപിഎഫ്ഒ വരിക്കാര്‍ക്ക് , അവരവരുടെ ഇപിഎഫ് അക്കൗണ്ട് രേഖകള്‍ ഡിജിലോക്കറില്‍ സൂക്ഷിക്കാനുള്ള സംവിധാനം ഉപയോഗപ്പെടുത്തുക. ക്ലൗഡ് ബേസ്ഡ് പ്ലാറ്റ്‌ഫോം ആയതിനാല്‍ നിങ്ങളുടെ രേഖകളും സുരക്ഷിതമായിരിക്കും.
.ഫോണ്‍ നമ്പറോ , ആധാര്‍ നമ്പറോ ഉപയോഗിച്ച് എളുപ്പത്തില്‍ ഡിജിലോക്കറില്‍ രജിസ്റ്റര്‍ ചെയ്യാം.ഒടിപി അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷനു ശേഷം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. തുടര്‍ന്ന് ആവശ്യമായ രേഖകള്‍ അപ് ലോഡ് ചെയ്ത് ഡിജിലോക്കറില്‍ സൂക്ഷിക്കാം.