ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഐബിസ്

പ്രമുഖ ഹോട്ടല്‍ ശൃംഖലയായ ഐബിസ് കൊച്ചിയില്‍. എംജി റോഡ് പത്മ ജംഗ്ഷനിലാണ് ഐബിസ് കൊച്ചി സിറ്റി സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. 115 മുറികളാണ് ഐബിസിലുള്ളത്. റെസ്റ്റോറന്റില്‍ ഇന്ത്യന്‍, ഓറിയന്റല്‍, യൂറോപ്യന്‍ വിഭവങ്ങളും ബിവറേജസും ലഭ്യമാകും.

author-image
Greeshma G Nair
New Update
ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഐബിസ്

കൊച്ചി: പ്രമുഖ ഹോട്ടല്‍ ശൃംഖലയായ ഐബിസ് കൊച്ചിയില്‍. എംജി റോഡ് പത്മ ജംഗ്ഷനിലാണ് ഐബിസ് കൊച്ചി സിറ്റി സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. 115 മുറികളാണ് ഐബിസിലുള്ളത്. റെസ്റ്റോറന്റില്‍ ഇന്ത്യന്‍, ഓറിയന്റല്‍, യൂറോപ്യന്‍ വിഭവങ്ങളും ബിവറേജസും ലഭ്യമാകും.

കൊച്ചിയില്‍ ഹോട്ടല്‍ തുറക്കുന്നതിലൂടെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള തങ്ങളുടെ പ്രവേശനമാണ് അടയാളപ്പെടുത്തുന്നതെന്ന് ഇന്റര്‍ ഗ്ലോബ് ഹോട്ടല്‍സ് പ്രസിഡന്റും സിഇഒയുമായ ജെ.ബി. സിംഗ് പറഞ്ഞു.

ഇന്ത്യയിലെ ഐബിസിന്റെ 15-ാമത്തെ ഹോട്ടലാണ് കൊച്ചിയിലേത്. ചെറിയ യോഗങ്ങള്‍ക്കും പരിപാടികള്‍ക്കുമായി ആധുനികവും മികച്ച സാങ്കേതിക സൗകര്യങ്ങളുള്ളതുമായ രണ്ട് മീറ്റിംഗ് റൂമുകള്‍ ഹോട്ടലില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ibis kochi