ഐസിഎല്‍ ഫിന്‍കോര്‍പ്പിന് മികച്ച പ്രതികരണം

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ എന്‍. സി.ഡികള്‍ക്ക് നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണം.

author-image
anu
New Update
ഐസിഎല്‍ ഫിന്‍കോര്‍പ്പിന് മികച്ച പ്രതികരണം

കൊച്ചി: ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ എന്‍. സി.ഡികള്‍ക്ക് നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണം. നവംബര്‍ 28 ന് ആരംഭിച്ച ഇഷ്യൂ ഡിസംബര്‍ എട്ടിന് പ്രീ ക്ലോസ് ചെയ്തു. ആകര്‍ഷകമായ വരുമാനവും ഫ്ളെക്സിബിള്‍ കാലാവധിയും ഉറപ്പാക്കി മികച്ച നിക്ഷേപാവസരമാണ് ഉപഭോക്താക്കള്‍ക്ക് കമ്പനി ഉറപ്പു വരുത്തിയത്.
സ്വര്‍ണ വായ്പകള്‍, ഇന്‍ഷ്വറന്‍സ് ,നിക്ഷേപങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളിലൂടെ ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കുകയാണ് ഐ.സി.എല്‍.

എന്‍.സി.ഡിയിലൂടെ സമാഹരിക്കുന്ന പണം ഉപയോഗിച്ച് സ്വര്‍ണ പണയ വ്യാപാരം കൂടുതല്‍ ശാക്തീകരിക്കുവാനും നൂതനമായ സാമ്പത്തിക സേവനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുവാനുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഐ.സി.എല്‍ മാനേജിംഗ് ഡയറക്ടര്‍ കെ.ജി അനില്‍ കുമാര്‍ പറഞ്ഞു.

Business News Latest News