/kalakaumudi/media/post_banners/0b9a0fbb7948c159bac691deb6e828059500ef737d34ab6885ad4cdb8c9d01e2.jpg)
ന്യൂഡല്‍ഹി: സൗജന്യ ഓഫറുകളുമായി റിലയന്‍സ് ജിയോ വിപണിയില്‍ കുതിച്ചുകയറിയപ്പോള്‍ ഐഡിയ സെല്ലുലാറിനു നഷ്‍ടമായത് 385.6 കോടി രൂപ. ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദവര്‍ഷത്തിലാണ് ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം കമ്പനി നഷ്ടം രേഖപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 655 കോടി രൂപ ലാഭം നേടിയിടത്താണ് ഇത്തവണ കമ്പനി നഷ്‍ടത്തിലേക്ക് കൂപ്പുകുത്തിയത്. വരുമാനം 3.79 ശതമാനം കുറഞ്ഞ് 8662.7 കോടിയില്‍ എത്തി. സൗജന്യ കോള്‍, ഡേറ്റ ഓഫറുകളുമായി ജിയോ കടന്നുവന്നത് 2016 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്തെ ടെലികോ മേഖലയില്‍ വലിയ അലോരസം ഉണ്ടാക്കിയതായി ഐഡിയ പ്രസ്താവനയില്‍ പറഞ്ഞു.