/kalakaumudi/media/post_banners/f18369c6431230f0fdd1182fc0f7bc1e27b27f4b4d3db24744be63e8c2487514.jpg)
ന്യൂഡല്‍ഹി: പ്രാഥമിക ഓഹരി വില്‍പനയ്‌ക്കൊരുങ്ങി ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കമ്പനി ലിമിറ്റഡ്. പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഐഐഎഫ്‌സിഎല്‍. പശ്ചാത്തല സൗകര്യവികസനത്തിന് വായ്പ നല്‍കുന്ന കമ്പനിയാണിത്. അടുത്ത സാമ്പത്തിക വര്‍ഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചേക്കുമെന്ന് കമ്പനി മാനേജിങ് ഡയറക്ടര്‍ പി.ആര്‍.ജയ്ശങ്കര്‍ പറഞ്ഞു.
സര്‍ക്കാരില്‍നിന്നുള്‍പ്പെടെ ഉള്ള അനുമതികള്‍ കിട്ടാനുണ്ട്. പ്രാഥമിക ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഐഐഎഫ്‌സിഎലിന്റെ ലാഭം രണ്ടു മടങ്ങ് വര്‍ധനയോടെ 1,076 കോടി രൂപയായിരുന്നു. ഈ സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന ലാഭം 1500 കോടി രൂപയ്ക്കു മുകളിലാണ്. ഇതുവരെ 750 പദ്ധതികള്‍ക്കായി 2.5 ലക്ഷം കോടി രൂപയുടെ വായ്പ നല്‍കിയിട്ടുണ്ട്.