ചന്ദനത്തിരിയുടെ ഇറക്കുമതിക്ക് നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ

ന്യൂ ഡല്‍ഹി : ചന്ദനത്തിരിയും സമാനവസ്തുക്കളും ഇറക്കുമതി ചെയ്യുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍.

author-image
online desk
New Update
ചന്ദനത്തിരിയുടെ ഇറക്കുമതിക്ക് നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ

ന്യൂ ഡല്‍ഹി : ചന്ദനത്തിരിയും സമാനവസ്തുക്കളും ഇറക്കുമതി ചെയ്യുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ചൈനയില്‍ നിന്നും വിയറ്റ്നാമില്‍ നിന്നും ഈ വസ്തുക്കളുടെ ഇറക്കുമതി വന്‍തോതില്‍ വര്‍ദ്ധിച്ചതാണ് നിയന്ത്രണങ്ങല്‍ നടപ്പിലാക്കാനുള്ള കാരണം. കഴിഞ്ഞ വര്‍ഷം 800 കോടി രൂപ മൂല്യം വരുന്ന അഗര്‍ബത്തികള്‍ ചൈന, വിയറ്റ്‌നാം ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്തതായാണു റിപ്പോര്‍ട്ട്. അഗര്‍ബത്തി നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളും ഇറക്കുമതിയിലുള്‍പ്പെടുന്നു. ചൈനയില്‍നിന്നാണ് ഇറക്കുമതിയുടെ സിംഹഭാഗവും വരുന്നത്.

2008 മുതല്‍ 2011 വരെയുള്ള കാലയളവില്‍ രാജ്യത്തെ ശരാശരി അഗര്‍ബത്തി ഇറക്കുമതി ഒരു കോടി രൂപയില്‍ താഴെയായിരുന്നു. ഇന്‍ഡോ- ആസിയാന്‍ ഫ്രീ ട്രേഡ് എഗ്രിമെന്റ് (എഫ്ടിഎ) പ്രകാരം ഇറക്കുമതിച്ചുങ്കം അഞ്ചു ശതമാനമായി കുറഞ്ഞതാണ് അഗര്‍ബത്തികളുടെ ഇറക്കുമതി വര്‍ധിക്കാന്‍ കാരണമായതെന്നാണു വിലയിരുത്തല്‍. ഇറക്കുമതിയിലുണ്ടായ വലിയ വര്‍ധന രാജ്യത്തെ അഗര്‍ബത്തി വ്യവസായത്തെ സാരമായി ബാധിച്ചെന്നും നിരവധിപ്പേരുടെ തൊഴില്‍ നഷ്ടമായതായും കെവിഐസി അറിയിച്ചു. 2016-17 കാലഘട്ടത്തില്‍ 2,831 അഗര്‍ബത്തി നിര്‍മാണ യൂണിറ്റുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍, 2017-18 കാലഘട്ടത്തിലും 2018-19 കാലഘട്ടത്തിലും 279 മുതല്‍ 397 യൂണിറ്റുകള്‍ വരെ ആരംഭിക്കാനേ കഴിഞ്ഞുള്ളൂ.

import of agarbathies